Friday, April 3, 2009

ശശി തരൂര്‍ തെറ്റിധരിപ്പിക്കുന്നു

അമേരിക്കന്‍ ഭരണകൂടം എതിര്‍ത്തതു കൊണ്ടുമാത്രം യു എന്‍ തെരെഞ്ഞെടുപ്പില്‍ തോറ്റ താന്‍ എങ്ങനെ അമേരിക്കന്‍ ഏജന്റാകുമെന്ന് ചോദിച്ചു കൊണ്ട് ശശി തരൂര്‍ തനിക്കെതിരെയുള്ള ഒരാരോപണത്തെ നേരിട്ടതായി കഴിഞ്ഞ ദിവസത്തെ (27 മാര്‍ച്ച്) ഒരു ദിനപത്രം (മലയാള മനോരമ) റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ഇത്തരമൊരു പ്രസ്താവനെ തീര്‍ച്ചയായും ഒരു മുന്‍ യു എന്‍ പ്രൊഫഷണലിനു ചേര്‍ന്നതല്ല. യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കു മത്സരിക്കുവാന്‍ രംഗത്തുണ്ടായിരുന്ന ഏഴു പേരില്‍ ശ്രീലങ്കയുടെ ജയന്ത ധനപാല ഒഴികെയുള്ളവരെല്ലാം തന്നെ അമേരിക്കന്‍ പക്ഷപാതികളായിരുന്നു. അമേരിക്കന്‍ ആജ്ഞാനുവര്‍ത്തികളായ ജോര്‍ദ്ദാന്റെ മുന്‍ യു എന്‍ പ്രതിനിധി സെയ്ദ് അല്‍ഹുസൈനും അഫ്ഗാനിസ്ഥാന്റെ അഷ്റഫ് ഘാനിയ്ക്കുമെതിരെ വരെ അമേരിക്ക വോട്ടു ചെയ്തിരുന്നു. അമേരിക്കന്‍ സൈനികത്താവളങ്ങളുള്ള, ഏഷ്യയിലാണെങ്കിലും യു എന്നിലെ വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-77ല്‍ പങ്കെടുക്കാത്ത ചെറിയ രാജ്യമായ ദക്ഷിണ കൊറിയയിലായിരുന്നു, ജവര്‍ഹര്‍ലാല്‍ നെഹ്രുവിന്റെ ചേരിചേരാ നയത്തിന്റെ അംശങ്ങളെങ്കിലും അവശേഷിക്കുന്ന ഇന്ത്യയേക്കാള്‍ അമേരിക്കയ്ക്ക് തുടക്കത്തിലേ താല്‍പര്യം.
വ്യക്തിപരമായി മിക്ക സ്ഥാനാര്‍ത്ഥികളും അമേരികന്‍ ആധിപത്യത്തെ അംഗീകരിക്കുകയോ, ആരാധിക്കുകയോ ചെയ്യുന്നവരായിരിക്കേ പിന്തുണ നല്‍കുവാനായി സ്വാഭാവികമായും അമേരിക്ക മറ്റു മാനദണ്ഡങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകും. വന്‍കിട അഴിമതി ആരോപണങ്ങളില്‍പ്പെട്ട കോഫി അന്നന്റെ ക്ലിക്കില്‍പ്പെട്ടയാളെന്ന് പരക്കെ കരുതിയിരുന്ന തരൂര്‍ ഇന്ത്യന്‍ സ്ഥാനാര്‍ത്ഥിയായത് വാസ്തവത്തില്‍ ഇന്ത്യന്‍ വിദേശമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അതിശയിപ്പിച്ചിരുന്നു. തരൂരിനെ ഇന്ത്യ സ്ഥാനാര്‍ത്ഥിയാക്കിയത് ശരിയായി ആസൂത്രണം ചെയ്ത സുചിന്തിതമായൊരു നടപടി ആയിരുന്നില്ല. ഇന്ത്യയുടെ എക്കാലത്തെയും മികച്ച യു എന്‍ സ്ഥാനപതിയായിരുന്നു ഹമീദ് അന്‍സാരി (ഉപരാഷ്ട്രപതി), തരൂരിന്റെ ഇലക്ഷന്‍ ശ്രമത്തിനു ശേഷം അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഒരു മാദ്ധ്യമ സൃഷ്ടിയെന്നാണ്. ഇന്ത്യയുടെ സുഹൃത്തായ ശ്രീലങ്ക മത്സര രംഗത്തു നിന്നും പിന്‍വാങ്ങിയപ്പോള്‍ അവര്‍ പിന്തുണച്ചതും തരൂരിനെയായിരുന്നില്ല, ബാന്‍ കി മൂണിനെയായിരുന്നു. സ്ട്രോ പോളില്‍ തരൂര്‍ രണ്ടാമതു വന്നത് ഇന്ത്യന്‍ നയതന്ത്രജ്ഞരുടെയും വളരെ ആദരിക്കപ്പെടുന്ന ചിന്മയാനന്ദ ഗരേഖാനെപ്പോലുള്ള മുന്‍ നയതന്ത്രജ്ഞരുടെയും അശ്രാന്തശ്രമം മൂലമായിരുന്നെന്ന കാര്യം വിസ്മരിക്കരുത്.
2006 ഒക്ടോബര്‍ 2-നു് സുരക്ഷാ സമിതിയിലെ പതിനഞ്ച് അഗങ്ങള്‍ക്കിടയില്‍ നടന്ന അനൗദ്യോഗിക അഭിപ്രായ വോട്ടെടുപ്പില്‍ അഞ്ചു സ്ഥിരാംഗങ്ങളില്‍ ഒരു രാജ്യം തരൂരിനെതിരെ വോട്ടു ചെയ്ത കാര്യമാണ് അദ്ദേഹം പരാമര്‍ശിക്കുന്നത്. അഞ്ചു രാജ്യങ്ങളും ഒരേ പോലെ പിങ്ക് സ്ലിപ്പില്‍ വോട്ട് ചെയ്തപ്പോള്‍ അതിലാരാണ് എതിര്‍ത്തു വോട്ട് ചെയ്തതെന്നറിയുവാന്‍ കഴിയില്ല. അമേരിക്കയാകട്ടെ തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തെ ഒരിക്കല്‍ പോലും തള്ളിപ്പറഞ്ഞിരുന്നില്ല.
തരൂരിന്റെ തിരഞ്ഞെടുപ്പ് ശ്രമം അദ്ദേഹത്തിന് കൂടുതല്‍ പബ്ലിസിറ്റി നല്‍കിയെങ്കിലും അത് ഇന്ത്യയുടെ സുരക്ഷാ സമിതി അംഗത്വ ശ്രമങ്ങളെ രണ്ടു തരത്തില്‍ ബാധിക്കുകയുണ്ടായി. ഒരു സ്ഥിരാംഗരാജ്യം സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കുകയില്ല എന്ന കീഴ്‌വഴക്കമുള്ളതു കൊണ്ട് തരൂരിന്റെ സ്ഥാനാര്‍ഥിത്വം ലോകത്തിനു നല്‍കിയ സന്ദേശം ഇന്ത്യ സ്ഥിരാംഗത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധം പുലര്‍ത്തുന്നില്ല എന്നുള്ളതാണ്. ഒരു ചെറിയ രാജ്യമായ ദക്ഷിണ കൊറിയയോട് പോലും തിരഞ്ഞെടുപ്പില്‍ തോറ്റ രാജ്യത്തിന്റെ ആഗോള അംഗീകാരം സംശയാസ്പദമാണെന്ന സന്ദേശമാണ് അതിലും കൂടുതല്‍ ഉത്കണ്ഠയുളവാക്കുന്നത്.
യു എന്‍ സെക്രട്ടറി ജനറലിന്റെ ക്യാബിനറ്റ് ചീഫും യു എന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായ വിജയ് നമ്പ്യാരെപ്പോലെയുള്ളവര്‍ അവരുടെ മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ മലയാളികള്‍ക്കാകെ അന്താരാഷ്ട്ര രംഗത്ത് യഥാര്‍ത്ഥ അംഗീകാരം നേടിത്തരുന്ന കാര്യം നമ്മുടെ മാദ്ധ്യമങ്ങള്‍ അവഗണിക്കരുത്.

(29-03-2009 ജനയുഗത്തില്‍ എസ്. ഫൈസി എഴുതിയത്)

5 comments:

  1. i just coped it from njaan.in...with his permission

    ReplyDelete
  2. ഹാ ഹാ ആശാനെ ... ഇതൊന്നു കാണൂ എന്നിട്ടു ഒന്നു കൂടി മാറ്റി എഴുതൂ....

    http://keralafarmer.wordpress.com/2009/04/10/tharoor-and-usa/

    പാവം സഖാവു,ദേശാഭിമാനിയിലെ ആരൊ പറയുന്നതു അക്ഷരംപ്രതി കോപ്പി,പേസ്റ്റ് ചെയ്തിരിക്കയാ...

    ഇവനൊക്കെ എത്രയാ കൂലി ആവൊ?

    ReplyDelete
  3. പാഞ്ഞിരപ്പാടത്തിനു കിട്ടുന്നതിനേക്കാള്‍ ഒട്ടും കുറവല്ല... എന്തേ ചേരുന്നോ?

    ReplyDelete
  4. പ്രാവ് ഉത്തരം തന്നതിനാല്‍ ഞാന്‍ ഉത്തരം വേറെ തിരയേണ്ടല്ലോ

    ReplyDelete
  5. ശശി തരൂര്‍ രാശ്ട്രീയക്കാരനല്ല എന്നാ ഒരേ ഒരു കുറവ് മാത്രമേ ഉള്ളു. കേരളത്തിലെ ഇന്നത്തെ മിക്കവാറും MP മാര്‍ പാര്‍ലമെന്റില്‍ പോയി unstarred & starred (എഴുതി കൊടുത്തതും, അല്ലാത്തതും ) ആയ കുറെ ചോദ്യങ്ങള്‍ അവതരിപ്പിക്കു എന്നതില്‍ കവിഞ്ഞു ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുവാനും, അല്ലെങ്കില്‍ ഒരു വിഷയത്തില്‍ ഇടപെട്ട് സംസാരിക്കുവാനും കഴിവുള്ളവര്‍ അല്ല. പാര്‍ലമെന്റിന്റെ വെബ് സൈറ്റ് നോക്കിയാല്‍ ഇതെല്ലം മനസിലാക്കാന്‍ കഴിയും. വളരെ പരിതാപകരം ആണ് നമ്മുടെ MP മാരുടെ പാര്‍ലമെന്റിലെ പ്രവര്‍ത്തനം.
    ഇതിനു ഏറ്റവും നല്ല ഉദാഹരണം ആണ് തമിള്‍ നാടുമായി പാലക്കാടു റെയില്‍വേ ഡിവിഷന്‍ കാര്യത്തില്‍ നമ്മടെ 20 എം പി പുന്ഗവന്മര് നടത്തിയ ചര്‍ച്ച. സംസാരിക്കാന്‍ അറിയാത്തതുകൊണ്ടാണോ എന്നറിയില്ല, സീതാറാം യെചൂരിയെയും കൂട്ടിയാണ് നമ്മളുടെ പ്രിയപ്പെട്ട ഇരുപതു എം പി മാരും ചര്‍ച്ചക്ക് പോയത്. എനിട്ടോ, നമ്മുടെ കയ്യില്‍ ഇരുന്ന പാലക്കാടും കൊടുത്തു , തമിള്‍ നാടിനു വേണ്ടാത്ത , കോടികളുടെ നഷ്ടം ഉണ്ടാക്കുന്ന ഒരു മീറ്റര്‍ ഗേജു മേടിച്ചോണ്ട് വന്നു. ഇത് സത്യം തന്നെ അല്ലെ സഖാവെ...?. ഇത് മാത്രമോ, വിഴിഞ്ഞം തുറമുഖത്തിന് തമിള്‍ നാട് പാര വച്ചതൊക്കെ മറന്നു പോയോ. അവസാനം AK Antony വന്ന ശേഷം ആണ് വിഴിഞ്ഞം അല്പമെങ്കിലും മുന്നോട്ടു പോയത്. ഇത് നാണ ക്കേടല്ലേ സഖാവെ ?. തമിള്‍ നാടിലെ കുളച്ചല്‍ നെക്കാളും വിഴിഞ്ഞത്തിനു സ്വാഭാവിക ആഴത്തിന്റെ ആനു കൂല്യം ഉണ്ടെന്നു സമര്‍ധിക്കാന്‍ നമ്മുടെ 20 എം പി പുങ്ങവന്മാരെ കൊണ്ടും സാധിച്ചോ ?...

    ഉദാഹരണങ്ങള്‍ ഒത്തിരി ഉണ്ട് സഖാവേ..തല്‍കാലം ഇതില്‍ നിര്ത്തുന്നു.. വേണേല്‍ ഇനിയും പറഞ്ഞു തരാം. .
    നമ്മുടെ 20 MP മാര്‍ വെറും ഊമ്പന്മാര്‍ ആയിപോയി. ഇവനൊക്കെ ഊമ്പാന്‍ ആണോ പാര്‍ലമെന്റില്‍ പോണത്...മു‌ന്നാര്‍ പ്രശ്നത്തില്‍ മുടി പറിച്ചിട്ടു ആടിയ പന്ന്യന്‍ രവിന്ദ്രന്‍ പാര്‍ലമെന്റില്‍ ചെന്നാല്‍ നാക്ക് കുഴിഞ്ഞു അന്ന നാലതിലേക്ക് ഇറങ്ങി പോകും... എന്തിനാ ഇങ്ങനെ ഉള്ളവരെ ഒക്കെ ജയിപ്പിക്കുന്നത് ?.

    UN Under secretary general ആയിരുന്ന ശശി തരൂര്‍ സാര്‍ തീര്‍ച്ചയായും ഈ ഊമ്പന്മാരെകളും ഭേദമാണ് തീര്‍ച്ച. അങ്ങേരുടെ ഇസ്രേല്‍ ബന്ധം ഒക്കെ പറഞ്ഞു അപഹസിക്കുന്നത് എച്ചിത്തരം, പാപ്പരത്തം, കാഞ്ഞിതരം, ഷണ്ടത്വം അല്ലെ സഖാവേ. നമ്മുടെ പ്രശ്നങ്ങള്‍ ( ഉദാ : വിഴിഞ്ഞം ) ത്തിനു വേണ്ടി ശശി തരൂര്‍ സാറിന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്കില്‍, അതിലും വലുതാണോ സഖാവെ ഒരു പിടി ഇസ്രേല്‍ അനുകുല ലേഖനം... കാലം മാറി സഖാവേ... come out of the well...dont try to measure the world with the diameter of your well... there is a fascinating world outside waiting for you sir...

    ReplyDelete